Sunday, May 16, 2010

കമ്പോള നിലവാരം

ഇന്നു കൊല്ലാന്‍ പറ്റിയതു വെറും ആറുപേരെ മാത്രം.

ഛത്തീസ്ഗഡിലെ രാജ്നന്ദ് ഗാവ് ജില്ലയിലെ മാന്‍പൂറില്‍ ഇന്നു തച്ചു കൊന്നത് ആറുപേരെ മാത്രം.

ഊഞ്ചാപൂര്‍ ഗ്രാമത്തിലെ പട്ടേലായ മാനൂറാമിനേയും, ലാല്‍കുമാര്‍ മണ്ടാവിയേയും രാജേഷ് കുമാറിനേയും അവരുടെ വീട്ടില്‍ നിന്നും തോക്കു കാട്ടി ഇറക്കി..

മൂന്നുപേരേയും തല്ലി തല്ലി കൊന്നു.

ഈ ഗ്രാമത്തിനടുത്തുള്ള പുക്ദാ ഗ്രാമത്തിലുള്ള മേരൂ റാമിനേയും, തേരേ ഗാവിലെ പഞ്ചായത്ത് പ്രസിഡന്‍റ് വീര്‍ സായിയേയും, അടുത്തുള്ള ഗട്ട്ഗഹന്‍ ഗ്രാമത്തിലുള്ള ദുരൂഗ് കുമാറിനേയും അവരവരുടെ വീടുകളില്‍ നിന്നും വിളിച്ചിറക്കി അടിച്ചു അടിച്ചു കൊന്നു.

ശവശരീരങ്ങള്‍ ഊഞ്ചാപ്പൂരിലും, കട്ടേഗഹനിലും ചിതറിക്കിടപ്പുണ്ട്.

നിര്‍ഭാഗ്യത്തിനു 5 ദിവസങ്ങള്‍ക്കു മുന്‍പ് 8 സീ ആര്‍ പീ ക്കാരെ മാത്രമേ ബ്ലാസ്റ്റ് ചെയ്തു കൊല്ലാന്‍ പറ്റിയുള്ളൂ.

ചത്തവന്മാര്‍ എല്ലാം കുത്തക ബൂര്‍ഷ്വാ മള്‍ട്ടീ നാഷണല്‍ ഗ്ലോബലൈസേഷന്‍ ചെറ്റകള്‍ ആയിരുന്നു.

((ചിയര്‍ ഗേള്‍ത്സിന്‍റെ ഡാന്‍സ്. ലളിത് മോഡി സിന്ദാബാദ്!!!!!))

വിമാനത്തില്‍ വന്നിറങ്ങി ബിസിലറിയും കുടിച്ചു ശാന്തിയാത്ര നടത്തിയ സ്വാമി അഗ്നിവേഷും, ഗാന്ധിയന്മാരും, പത്തിരുപതു സമാധാന കാംക്ഷികളായ പീ യൂ സീ എല്‍ ബുദ്ധിജീവികളും പ്രസ്സ് കോണ്‍ഫറന്‍സ് നടത്തി കുറ്റങ്ങളും പറഞ്ഞു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ തിരിച്ചു പോയി.

വികസനമാണു മാവോയിസത്തിനുള്ള ഒറ്റമൂലി എന്നു ഇവര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലൊ!!!

അണ്ടിയല്ലേ മാങ്ങയെക്കാള്‍ മൂത്തത്. സംശയിച്ചു നില്‍ക്കുന്ന നമ്മള്‍ മണ്ടന്മാര്‍!!!!

സൌത്ത് ഡെല്‍ഹിയില്‍ എന്താ ചൂട്.!!!!

18 comments:

അങ്കിള്‍ said...

പരിഹാസം നന്നാകുന്നുണ്ട്, ഹരിത്ത്

ഹരിത് said...

വെറുതേ പരിഹസിച്ചതല്ല അങ്കിള്‍. മനസ്സു തിളച്ചപ്പോള്‍ പ്രതികരിച്ചു പോയതാണ്. നിസ്സഹായന്‍റെ ജല്‍പ്പനങ്ങള്‍ മാത്രം.:(

kichu / കിച്ചു said...

മനസ്സ് തിളയ്ക്കുന്നത് വരികളില്‍ തെളിഞ്ഞു കാണാം ഹരിത്..
ദൈവമേ!! എന്നൊരു വിളി മാത്രം മനസ്സില്‍...
“ കണ്ണീരിവിടെ കടലാവുന്നത്” നീ കാണുന്നില്ലേ...

Anonymous said...

ബംഗാള്‍ ഇലകഷന്‍ വരെ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി പ്റതീക്ഷിക്കെണ്ട ഇപ്പോള്‍ എല്ലാം ഔട്‌ സോറ്‍സിണ്റ്റെ സമയം ആണു ഗവണ്‍മെണ്റ്റിലും ഔട്‌ സോറ്‍സിംഗ്‌ വ്യാപകമായിരിക്കുന്നു, അങ്ങിനെ എങ്കില്‍ സീ ആറ്‍ പിക്കാരെ കൊല്ലാന്‍ വിടതെ മാവോയിസ്റ്റുകളെ ഒതുക്കുന്ന കാര്യം നമുക്ക്‌ ശ്രീലങ്കക്കു ഒൌട്‌ സോറ്‍സു ചെയ്യാം ഇന്ദിരാഗാന്ധി മരിച്ചതോടെ ഭരണ നേതാക്കള്‍ക്കു ഇഛാശക്തി ഇല്ലാതെയായി

unni ji said...

ഈ കാട്ടാളന്മാരുടെ വർഗ്ഗനാശം താമസിയാതെ ഉണ്ടാവും

ഉപാസന || Upasana said...

:-(

ശ്രീ said...

ലോകം മൊത്തം നാശത്തിലേയ്ക്കല്ലേ മാഷേ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പക്ഷേ സെന്‍ട്രല്‍ ഡല്‍ഹി തണുത്തു കിടക്കുകയാ...

പാമരന്‍ said...

:(

kichu / കിച്ചു said...

ഇന്നത്തെ നിലവാരം വല്ലാതെ ഉയര്‍ന്നല്ലോ :(

ഇതെവിടെ വരെ !!

സൂര്യജിത്ത് said...

ഹരിത് മനസു തിളച്ചപ്പോള്‍ ഇങ്ങനെയൊക്കെ പ്രതികരിച്ചു.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ പൊട്ടിത്തെറിയെ തടുക്കാന്‍ ആര്‍ക്കു കഴിയും. ആരാണിവിടെ നമ്മുടെ ശത്രു, ജീവിക്കാന്‍ വേണ്ടി വിശുദ്ധ സമരം നടത്തുന്ന Maoist സഖാക്കളോ അതോ എന്നും അവരെ ചൂഷണം ചെയ്തിരുന്ന അധിക്കാരി വര്‍ഗ്ഗമോ..

ഹരിത് said...

സൂര്യജിത്തേ, മനസ്സു തിളയ്ക്കുമ്പോള്‍ പ്രതികരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നുവച്ച് എങ്ങനെയും പ്രതികരിക്കാമെന്നാണോ? എനിക്കു മനസ്സു തിളയ്ക്കുന്നതുകൊണ്ട് സൂര്യജിത്തിനേയും, സൂര്യജിത്തിന്‍റെ അമ്മയ്രേയും അച്ഛനേയും അനിയന്മാരേയും, അനിയത്തിമാരേയും, ഭാര്യയേയും കുഞ്ഞുങ്ങളേയും?
കൊല്ലാന്‍ എനിക്കു അവകാശമുണ്ടോ?

വിശുദ്ധ സമരം നടത്തുന്ന സൂര്യത്തിന്‍റെ സഖാക്കള്‍ അധികാരി വര്‍ഗ്ഗത്തേയാണു അനിഹിലേറ്റ് ചെയ്യുന്നതെങ്കില്‍ പിന്നെയും മനസ്സിലാക്കാമായിരുന്നു. ഇതു ദരിദ്രരായ , നിസ്സാഹായരായ , ഒരു തെറ്റും ചെയ്യാത്തവരെ ക്രൂരമായി കൊന്നൊടുക്കുന്ന ക്രൂരതയല്ലേ വിപ്ലവകാരികള്‍ എന്ന പാതകികള്‍ ചെയ്യുന്നത്?

എനിക്കു ജസ്റ്റിഫൈ ചെയ്യാന്‍ പറ്റുന്നില്ല ഈ കൊലപാതകങ്ങളെ, സൂര്യജിത്

സൂര്യജിത്ത് said...

പ്രീയ ഹരിത്,
അവര്‍ നടത്തുന്ന കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുകയല്ല. ഞാനൊന്നു ചോദിച്ചോട്ടെ, വികസനമെന്ന പേരില്‍ രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് വിലങ്ങിടാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടോ? ആദിവാസികളെ നക്സലൈറ്റുകളും, മാവോയിസ്റ്റ്കളുമൊക്കെ ആക്കിയാതാരാണ്. രാജ്യത്തെ ഭൂനിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന കോര്‍പ്പറേറ്റുകള്‍‍‍ക്കെതിരെ എന്തുകൊണ്ടാണ് ആരും ഒന്നും ചെയ്യാത്തത്. ഇന്ത്യയുടെ ചുവന്ന ഇടനാഴിയെ വ്യാവസായിക ഇടനാഴികയാക്കുകയാണ് ഗ്രീന്‍ ഹണ്ടിന്‍റെ ലക്‌ഷ്യം. വികസനത്തിന്റെ പേര് പറഞു പാവം ആദിവാസികളെ ചൂഷണം ചെയുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ.

ഷൈജൻ കാക്കര said...

വികസനമില്ലായ്‌മയാണ്‌ മാവോയിസത്തിനുള്ള ഒറ്റമൂലി...

മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്‌, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ്‌ പിഴച്ചത്‌.

എന്റെ പോസ്റ്റിന്റെ ലിങ്ക്...

http://georos.blogspot.com/2010/04/blog-post.html

Jishad Cronic said...

:0-

കൂമാണ്ടന്‍ said...

മനുഷ്യനെ ജാതിയും മതവും വര്‍ണ്ണവും വച്ച് അളക്കുന്ന ലോകത്തിനെ ഇനിയും പരിഹസിക്കുക അതിനോട് പോരാടുക, കാരണം നമ്മളൊക്കെ മനുഷ്യരാണ് ...

ശ്രീ said...

പുതുവത്സരാശംസകള്‍ , മാഷേ.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well